മക്ക | ഇപ്രാവശ്യത്തെ ഹജ്ജിനിടെ 98 ഇന്ത്യക്കാര്‍ മരണപ്പെട്ടതായി സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. കടുത്ത ചൂട് കാലാവസ്ഥ കാരണം മരണപ്പെട്ടവരും വാര്‍ധക്യ സഹജമായ സ്വാഭാവിക മരണവും ഉള്‍പ്പെടെയാണിത്.
1301 തീര്‍ഥാടകര്‍ കടുത്ത ചൂടില്‍ മരണപ്പെട്ടതായി കഴിഞ്ഞ ദിവസം സൗദി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ വിവിധ രാജ്യക്കാരുടെ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈജിപ്ത്- 672, ഇന്തോനേഷ്യ- 236, ജോര്‍ദാന്‍- 99, ടുണീഷ്യ- 49 പേര് മരണപ്പെട്ടതായാണ് വിവിധ രാജ്യങ്ങളുടെ വിദേശ കാര്യ വകുപ്പ് വ്യക്തമാക്കിയത്.
source https://www.sirajlive.com/98-indians-died-during-hajj.html
Post a Comment