കെട്ടിട പെര്‍മിറ്റിന് ഇളവ്: അധിക തുക ഓണ്‍ലൈനായി തിരികെ നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം | കെട്ടിട പെര്‍മിറ്റിന് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, നേരത്തെ ഉയര്‍ന്ന തുക പെര്‍മിറ്റ് ഫീസായി നല്‍കിയവര്‍ക്ക് ഇളവ് നല്‍കിയ തുക ഓണ്‍ലൈനായി തിരികെ നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

2023 ഏപ്രില്‍ 10 മുതല്‍ ഇളവിനു പ്രാബല്യമുണ്ടായിരിക്കും. നേരിട്ട് ഇളവ് തുക വാങ്ങാന്‍ ആരും തദ്ദേശ സ്ഥാപനങ്ങളില്‍ പോകേണ്ടതില്ല. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പണം ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളാണ് പണം തിരികെ നല്‍കേണ്ടത്. ഇതിനായുള്ള ഉത്തരവ് ഉടന്‍ ഇറക്കും. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുത്തനെ കുട്ടിയ തീരുമാനം പിന്‍വലിച്ചിരിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അധികമായി നല്‍കിയ പണം തിരിച്ചു നല്‍കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മന്ത്രി വ്യക്തമാക്കിയത്. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് 60 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സി പി എം നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാറിന്റെ പിന്മാറ്റം.

 



source https://www.sirajlive.com/exemption-for-building-permit-minister-to-refund-excess-amount-online.html

Post a Comment

أحدث أقدم