കൊല്‍ക്കത്ത | ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ സ്ത്രീ സുരക്ഷയ്ക്കായി ബംഗാള്‍ സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചു. അതിക്രൂരമായ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെയാണിത്.
‘സാഥി’ എന്ന പേരിലുള്ള പദ്ധതിയാണ് മമത സര്‍ക്കാര്‍ ഇന്നലെ രാത്രി പ്രഖ്യാപിച്ചത്. വനിതാ ഡോക്ടര്‍മാരുടെ ജോലി 12 മണിക്കൂറിലധികം പാടില്ല, ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രത്യേക വിശ്രമ മുറി അനുവദിക്കുക, സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുക, ബ്രീത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയടക്കം കര്‍ശനമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ പോലീസുമായി എളുപ്പത്തില്‍ ബന്ധപ്പെടാനായി പ്രത്യേക മൊബൈല്‍ ആപ്പും സജ്ജീകരിക്കും.
കേസിലെ പ്രതി സഞ്ജയ് റോയിയുടെ നാര്‍ക്കോ അനാലിസിസ് പരിശോധന നടത്താന്‍ സി ബി ഐ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയില്‍ എത്തി.
source https://www.sirajlive.com/doctor-39-s-murder-case-mamata-government-announces-sathi-39-39-scheme-for-women-39-s-safety.html
إرسال تعليق