ലഖ്നൗ | എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ബാബ സിദ്ദീഖിയുടെ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ശിവകുമാര്‍ ഗൗതമിനെയാണ് ഉത്തര്‍പ്രദേശില്‍നിന്ന് മുംബൈ പോലീസ് പിടികൂടിയത്. പ്രതിയെ സഹായിച്ച നാലുപേര്‍ കൂടി അറസ്റ്റിലായി. നേപ്പാളിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നു ശിവകുമാര്‍.
യുപിയിലെ ബഹ്റായിച്ചില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്ക് താമസസൗകര്യമൊരുക്കിയ അനുരാഗ് കശ്യപ്, ഗ്യാന്‍പ്രകാശ് തൃപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേഷേന്ദ്ര പ്രതാപ് സിങ് എന്നിവരാണ് ഒപ്പം പിടിയിലായത്. ശിവകുമാര്‍ ആണ് ബാബ സിദ്ദീഖിക്കുനേരെ വെടിവച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ലോറന്‍സ് ബിഷ്ണോയ് അധോലോക സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ട് ഇയാള്‍ മുഖേനെയായിരുന്നു എന്‍സിപി നേതാവിനെ വധിക്കാനുള്ള വിവരങ്ങലെല്ലാം സംഘം കൈമാറിയിരുന്നത്.കഴിഞ്ഞ ഒക്ടോബര്‍ 12നാണ് മുംബൈയിലെ ബാന്ദ്രയില്‍ ബാബ സിദ്ദീഖി കൊല്ലപ്പെട്ടത്.
source https://www.sirajlive.com/baba-siddiqui-murder-case-main-accused-arrested-in-up.html
Post a Comment