മലപ്പുറം | സഹജീവി സ്‌നേഹത്തിന്റെ ഉത്തമ മാതൃക കാട്ടിയ മഹല്‍ വ്യക്തിത്വമായിരുന്നു ഖുത്ബുല്‍ ആരിഫീന്‍ എന്ന പേരിലറിയപ്പെടുന്ന ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ എന്ന് കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി പറഞ്ഞു.
മനുഷ്യരോടെന്നല്ല മറ്റു സകല ജീവജാലങ്ങളോടും കരുണയും സംരക്ഷണവും സഹായവും നല്‍കി സമൂഹത്തിന് അദ്ദേഹം മാതൃക കാണിച്ചു. ഈ മാതൃക പ്രവൃത്തിപഥത്തില്‍ കൊണ്ടു വരാനും സമൂഹത്തിനു മാതൃക കാണിക്കാനും നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിക്കു കീഴില്‍ ‘രിഫാഈ ദിനം കാരുണ്യ ദിനം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നടന്ന മലപ്പുറം സോണിലെ പഴമള്ളൂരില്‍ വിഷയമാവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 1,224 യൂണിറ്റുകളില്‍ വ്യാഴം രിഫാഈ ദിനമാചരിക്കും. അനുസ്മരണം, മൗലിദ് ജല്‍സ, കാരുണ്യ നിധി സമാഹരണം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. യോഗത്തില്‍ സയ്യിദ് മുസ്തഫാ ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ജമാല്‍ കരുളായി, അലിയര്‍ ഹാജി കക്കാട്, സി കെ യു മൗലവി മോങ്ങം, സുബൈര്‍ പി കോഡൂര്‍, റഹീം കരുവള്ളി സംബന്ധിച്ചു. മുഹമ്മദ് പറവൂര്‍ സ്വാഗതവും മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.
source https://www.sirajlive.com/sheikh-rifa-39-i-should-follow-their-example-in-the-field-of-life-mercy-kootampara-abdurrahman-darimi.html
Post a Comment