പുഴയില്‍ രണ്ടാംവട്ടം ചാടി ഗൃഹനാഥന്‍ ജീവനൊടുക്കി

പത്തനംതിട്ട | പമ്പ നദിയിലേക്കു ചാടിയ ഗൃഹനാഥന്‍ മരിച്ചു. മൈലപ്ര സ്വദേശി ജെയ്‌സന്‍ (48) ആണ് റാന്നി പാലത്തില്‍ നിന്നു ചാടി മരിച്ചത്.

ജെയ്‌സന്‍ ചാടുന്നത് താഴെ പമ്പാ നദിയില്‍ കുളിച്ചു കൊണ്ടിരുന്നവര്‍ കണ്ടിരുന്നു. ആദ്യം ചാടിയ സ്ഥലത്ത് ആഴം കുറവായിരുന്നു. ഇവിടെ നിന്നു എഴുന്നേറ്റ് ജെയ്‌സന്‍ ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്നു പോയി വീണ്ടും ചാടുകയായിരുന്നു. കണ്ടു നിന്നവര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

പോലീസ് എത്തുമ്പോഴേക്കും ജെയ്‌സന്‍ കയത്തില്‍ മുങ്ങിത്താണിരുന്നു. വൈകാതെ അഗ്‌നിശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്കു കാരണമെന്നു പോലീസ് അറിയിച്ചു. മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

 



source https://www.sirajlive.com/the-householder-took-his-own-life-by-jumping-into-the-river-a-second-time.html

Post a Comment

أحدث أقدم