കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

കണ്ണൂര്‍  | കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നില്‍ വെച്ചാണ് സംഭവം അപകട സമയത്ത് ചെട്ടിപ്പീടിക സ്വദേശികളായ രണ്ട് പേരാണ് ആള്‍ട്ടോ കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല. തീപിടുത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവര്‍ വാഹനം നിറുത്തി പുറത്തേക്ക് ഇറങ്ങുകയായിരുന്നു



source https://www.sirajlive.com/a-car-caught-fire-while-running-in-kannur.html

Post a Comment

أحدث أقدم