ഓള്‍ കേരള ഖുര്‍ആന്‍ ഹിഫ്‌ള് മത്സരം മെയ് മാസത്തില്‍; ഒന്നാം സമ്മാനം 10,000 രൂപ

കോഴിക്കോട് | മക്കള്‍ക്ക് ഖുര്‍ആന്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സൈബ ഖുര്‍ആന്‍ അക്കാദമി മാവൂര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഓള്‍ കേരള ഖുര്‍ആന്‍ ഹിഫ്‌ള് മത്സരം 2025 മേയില്‍ നടക്കും.

പത്ത് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മുപ്പതാം ജുസ്ഹ് (ഹമ്മ ) ആസ്പദമാക്കിയാണ് മത്സരം നടക്കുക.

ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 7500, 5,000 രൂപ വീതവും നല്‍കും. 2,000 രൂപ പ്രോത്സാഹന സമ്മാനവും ഉണ്ടാകും.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ താഴെ പറയുന്ന നമ്പറില്‍ പേരും സ്ഥലവും വാട്‌സാപ്പ് ചെയ്യണം.

 



source https://www.sirajlive.com/all-kerala-quran-hifl-competition-in-may-first-prize-rs-10000.html

Post a Comment

أحدث أقدم