കീവ് | യുക്രെയ്‌നിലെ സാപ്പോറിഷ്യ നഗരത്തില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 113 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 60 പേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാവിലെ നഗരത്തിലെ വ്യവസായകേന്ദ്രത്തിനും ജനവാസകേന്ദ്രങ്ങളും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അത്യുഗ്ര സ്‌ഫോടനത്തില്‍ മൃതദേഹങ്ങളും പരിക്കേറ്റവരും നിരത്തുകളില്‍ ചിതറിക്കിടന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇതിനു പിന്നാലെ സാപ്പോറിഷ്യക്കടുത്ത ഒരു പട്ടണത്തില്‍ റഷ്യന്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ടു പേര്‍കൂടി കൊല്ലപ്പെട്ടു.
source https://www.sirajlive.com/russian-bombing-in-ukraine-13-killed.html
إرسال تعليق