തൃശൂര്‍ | അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കരം ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ നടക്കും. പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി വന്‍ ജനാവലിയാണ് പി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളജില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചു. ശ്രീകുമാരന്‍ തമ്പിയും ഗോപിയാശാനും മന്ത്രിമാര്‍ക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. നിശ്ചയിച്ചതിലും മുക്കാല്‍ മണിക്കൂറോളം വൈകി ഒരു മണിയോടെയാണ് മൃതദേഹം ഹാളില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചത്.
രഞ്ജിപണിക്കര്‍ അടക്കം പ്രിയപ്പെട്ടവര്‍ മൃതദേഹത്തെ അനുഗമിച്ചു. മമ്മൂട്ടി അടക്കമുളള താരങ്ങള്‍ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ അടക്കം നൂറ് കണക്കിന് സംഗീതപ്രേമികള്‍ അനശ്വര പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ജയചന്ദ്രന്റെ ഈണങ്ങളും ഓര്‍മകളും നെഞ്ചേറ്റി വിങ്ങുന്നമനസ്സുമായി അനേകം മനുഷ്യരാണ് അന്ത്യയാത്രക്കായി കാത്തിരിക്കുന്നത്.
source https://www.sirajlive.com/immortal-singer-jayachandran-39-s-funeral-today-thousands-to-pay-their-last-respects.html
إرسال تعليق