ജുബ | ആഫ്രിക്കന്‍ രാഷ്ട്രമായ ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്ന് 20 പേര്‍ മരിച്ചു. ചൈനീസ് ഓയില്‍ കമ്പനിയുടെ ചെറു ചാര്‍ട്ടേര്‍ഡ് വിമാനമാണ് തകര്‍ന്നത്. മരിച്ചവില്‍ ഇന്ത്യക്കാരനുമുണ്ടെന്നാണ് വിവരം.
രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 21പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരാള്‍ രക്ഷപ്പെട്ടു. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു അപകടം. ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനായി പറന്നുയരുന്നതിനിടെയാണ് വിമാനം തകര്‍ന്നത്. വിമാനത്താവളത്തില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നത്. എല്ലാ യാത്രക്കാരും ജിപിഒസിയിലെ ജീവനക്കാരാണ്. 16 ദക്ഷിണ സുഡാനികളും രണ്ട് ചൈനീസ് പൗരന്മാരും ഒര് ഇന്ത്യക്കാരനുമായിരുന്നു ഉണ്ടായിരുന്നത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.
തെക്കന്‍ സുഡാന്‍ സ്വദേശിയായ എന്‍ജിനിയറാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഇയാളെ ബെന്ടിയുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരെ കൊണ്ടുപോകാനായി ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജോലി സ്ഥലത്ത് 28 ദിവസത്തെ തുടര്‍ച്ചയായ ഷിഫ്റ്റ് അവസാനിച്ച ശേഷം ലീവില്‍ പോവുകയായിരുന്നു ജീവനക്കാര്‍.
source https://www.sirajlive.com/20-dead-in-plane-crash-in-south-sudan-one-indian-among-dead.html
Post a Comment