അമിത് ഷാ ശകുനി, തമിഴ്നാട്ടില്‍ കറങ്ങി നടക്കുന്നു; എം എ ബേബി

ചെന്നൈ | അമിത് ഷാ ശകുനിയാണെന്നും തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടില്‍ കറങ്ങി നടക്കുകയാണെന്നും സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. സി പി എം തമിഴ്നാട്ടിലാകെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ചെന്നൈയിലെ അമ്പട്ടൂരില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശകുനിയെ പോലെ ഒരാള്‍ തമിഴ്നാട്ടില്‍ കറങ്ങി നടക്കുന്നുണ്ട്. മോദി ക്യാബിനറ്റില്‍ രണ്ടാമനാണ് അദ്ദേഹം. തമിഴ്നാട് വേണമെന്നാണ് അദ്ദേഹം പറയുന്നത്. മിസ്റ്റര്‍ അമിത് ഷാ നിങ്ങളുടെ തന്ത്രങ്ങള്‍ ഇവിടെ വിജയിക്കാന്‍ പോകുന്നില്ലെന്നും ഒരുമിച്ച് നിന്ന് പോരാടി തമിഴ്നാട്ടിലെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് വേണമെന്നാണ് അമിത് ഷാ പറയുന്നത്. മറ്റ് ചിലരൊക്കെ അമിത് ഷായുടെ കൂടെ ചേര്‍ന്നിട്ടുണ്ട്. അമിത് ഷായുടെ തന്ത്രം തമിഴ്നാട്ടില്‍ വിജയിക്കില്ല. ഡി എം കെ സഖ്യം ശക്തമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു. മോദിയും കമ്പനിയും ട്രംപിന് മുന്നില്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനസമ്പര്‍ക്ക പരിപാടിയുടെ പ്രചാരണ വേളയില്‍, ഉയര്‍ന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, വര്‍ഗീയ സംഘര്‍ഷം, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയിലേക്ക് നയിച്ച ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സി പി എം പ്രവര്‍ത്തകര്‍ പ്രചാരണം നടത്തി. പോളിറ്റ്ബ്യൂറോ അംഗം യു വാസുകി, സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, വടക്കന്‍ ചെന്നൈ, മധ്യ ചെന്നൈ, തെക്കന്‍ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, റാണിപേട്ട്, ചെങ്കല്‍പേട്ട് ജില്ലാ സെക്രട്ടറിമാര്‍ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

 



source https://www.sirajlive.com/amit-shah-shakuni-is-roaming-around-tamil-nadu-ma-baby.html

Post a Comment

Previous Post Next Post