വെല്‍ഡിങ് ജോലിക്കിടെ കമ്പി 11 കെ വി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം | വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെ കമ്പി 11 കെ വി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കരമന നെടുങ്കാട് സ്വദേശി ബാലരാമപുരം ആലുവിളയില്‍ താമസിക്കുന്ന വെങ്കിടേഷ്(28) ആണ് മരിച്ചത്.

മലയിന്‍കീഴ്-മഞ്ചാടി റോഡില്‍ മഞ്ചാടി സ്‌കൂളിന് സമീപത്തെ ബ്യൂട്ടി പാര്‍ലറില്‍ വെല്‍ഡിങ് ജോലിയ്ക്കിടെയാണ് അപകടമുണ്ടായത്. നീളമുള്ള കമ്പി എടുത്ത് ഉയര്‍ത്തിയ സമയത്ത് കെട്ടിടത്തിന് മുകളിലൂടെ പോവുന്ന 11 കെവി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു വെല്‍ഡിംഗ് ജോലി നടന്നിരുന്നത്. ഷോക്കടിച്ച് തെറിച്ച് വീണ വെങ്കിടേഷിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ : ഐശ്വര്യ. ഏക മകള്‍ : വൈഗ.



source https://www.sirajlive.com/a-young-man-died-after-being-electrocuted-by-a-wire-that-hit-an-11-kv-line-while-welding.html

Post a Comment

Previous Post Next Post