ബിഹാറില്‍ ആര് വാഴും? ; വോട്ടെണ്ണല്‍ ഇന്ന്,ആദ്യ ഫലസൂചനകള്‍ എട്ടരയോടെ

പട്ന | രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം നിലനിര്‍ത്തുമോ അതോ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം അധികാരത്തിലേറുമോയെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമയേയുള്ളു. രാവിലെ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യഫലസൂചനകള്‍ ഏട്ടരയോടെ ലഭ്യമാകും. ഉച്ചക്ക് ഒരുമണിയോടെ വ്യക്തമായ ചിത്രം ലഭിക്കും. പോസ്റ്റല്‍ വോട്ടുകളാകും ആദ്യം എണ്ണുക.

ുഇരുമുന്നണികള്‍ക്കും പുറമേ, പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎക്കാണ് സാധ്യത കല്‍പ്പിക്കുന്നതെങ്കിലും ഇന്ത്യാ സഖ്യം പ്രതീക്ഷയിലാണ്. അതേ സമയം മഹാസഖ്യത്തിന്റെ സാധ്യതകള്‍ ആരും പ്രവചിച്ചിട്ടില്ല.അതേ സമയം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്നാണ് മഹാസഖ്യത്തിന്റെ നിലപാട്

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ റെക്കോര്‍ഡ് പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 71 ശതമാനം സ്ത്രികള്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 1951ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും ഉയര്‍ന്ന പോളിങ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ക്രമസമാധാനം കണക്കിലെടുത്ത് പാട്‌ന ജില്ലയില്‍ ഈ മാസം 16 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ 122 സീറ്റുകള്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനാകും

 



source https://www.sirajlive.com/who-will-rule-in-bihar-counting-of-votes-today-first-results-expected-by-8-30-am.html

Post a Comment

Previous Post Next Post