കോഴിക്കോട് | ജാമിഅ മദീനത്തുന്നൂര്‍ അറബിക് ഡിപാര്‍ട്ട്‌മെന്റിന്റെ കീഴില്‍ സ്റ്റുഡന്‍സ് യൂണിയന്‍ നാദി ദഅ്‌വ സംഘടിപ്പിച്ച അറബിക് ക്യാമ്പ് ‘മഹ്‌റജാന്‍ ളാദിന്’ പ്രൗഢ സമാപ്തി. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മദീനത്തുന്നൂര്‍ അറബിക് ക്യാമ്പയിനിന്റെ ഭാഗമായാണ് കോഴിക്കോട്, മസ്ജിദുല്‍ സ്വഹാബയില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
മസ്ജിദുല്‍ സ്വഹാബ പ്രിന്‍സിപ്പല്‍ ഫാളില്‍ നൂറാനി ദേവതിയാലിന്റെ അധ്യക്ഷതയില്‍ മദീനത്തന്നൂര്‍ പ്രൊ റെക്ടര്‍ ആസഫ് നൂറാനി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. മുതവക്കില്‍ നൂറാനിയുടെ സ്വാഗതത്തോടെ ആരംഭിച്ച സെഷനുകള്‍ ഡോ. അബ്ദുല്‍ റഹീം സഖാഫി, ഡോ. മുഹമ്മദ് അസ്ഹരി അസ്സഖാഫി, റാസി നൂറാനി അസ്സഖാഫി, മുഹമ്മദ് മിഥ്‌ലാജ് കാമില്‍ സഖാഫി, സിനാന്‍ ബഷീര്‍ നൂറാനി നിയന്ത്രിച്ചു.
രണ്ട് ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ ആധുനിക അറബി സാഹിത്യത്തിലെ മാറ്റങ്ങള്‍, പരമ്പരാഗത അറബി പദ്യങ്ങളുടെ സാഹിത്യ സമ്പുഷ്ടത, അറബി പുസ്തക രചന, അറബി ഭാഷയുടെ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളിലാണ് വ്യത്യസ്ത സെഷനുകള്‍ നടന്നത്. ക്യാമ്പയിനിന്റെ ഭാഗമായി നിരവധി മത്സരങ്ങള്‍, മുനാഖശ, ഖുത്ബതുല്‍ യവ്മിയ്യ, വീഡിയോ പ്രദര്‍ശനം തുടങ്ങിയവ നടക്കും.
source https://www.sirajlive.com/39-mahrajan-lad-39-arabic-camp-concludes-with-a-bang.html
Post a Comment