മലപ്പുറം | മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മലപ്പുറത്തിന്റെ വിവിധ മേഖലകളില്‍ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും പുറത്തിറങ്ങി.ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം
വേങ്ങര, കോട്ടക്കല്‍ ,പുതുപ്പറമ്പ്, കോഴിച്ചെന, ഊരകം, ആട്ടിരി, മറ്റത്തൂര്‍, ക്ലാരി സൗത്ത്, മൂച്ചിക്കല്‍, സ്വാഗതമാട് എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രകമ്പനം അനുഭവപ്പെട്ടത്
ഭൂമിക്കടിയില്‍ നിന്നും വലിയ സ്‌ഫോടനത്തിന് സമാനമായ ശബ്ദമാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പലയിടങ്ങളിലും വീട്ടുപകരണങ്ങള്‍ കുലുങ്ങുകയും പാത്രങ്ങള്‍ നിലത്തുവീഴുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. .ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നാല്‍ ഔദ്യോഗികമായി ഭൂചലനം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയില്‍ നിന്നോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നോ ഇതുവരെ ലഭ്യമായിട്ടില്ല.
source https://www.sirajlive.com/loud-noise-and-tremors-from-underground-in-various-places-in-malappuram-people-panicked.html
Post a Comment