ലോക അറബി ഭാഷാദിനം നാളെ; അലിഫ് ഭാഷാ അറബി രചയിതാക്കളുടെ സംഗമം ഇന്ന്

മലപ്പുറം | ലോക അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി അറബിക് ലാംഗ്വേജ് ഇംപ്രൂവ്മെന്റ്ഫോറം (അലിഫ്) നടത്തുന്ന അറബിക് ലാംഗ്വേജ് ക്യാന്പയിൻ കൈറോയിൽ വേൾഡ് അറബിക് ഓർഗനൈസേഷൻ ചെയർമാൻ ഡോ. ഹസൻ ശാഫിഈ ഉദ്ഘാടനം ചെയ്തു. കൈറോയിലെ അറബിക് ലാംഗ്വേജ് അക്കാദമിയിൽ നടന്ന ചടങ്ങിൽ അലിഫ് ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു.

അലിഫ് ഉപാധ്യക്ഷൻ തറയിട്ടാൽ ഹസൻ സഖാഫി, കൈറോ അറബിക് അക്കാദമി സെക്രട്ടറി ഡോ. മുഹമ്മദ് ഉസ്മാൻ, ഇയാസ് മുഹമ്മദ് കൊട്ടപ്പുറം, അബൂബക്കർ അസ്ഹരി പൊന്നാട്, ടി സി മുഹമ്മദ് ഹകീം സഖാഫി സംസാരിച്ചു.

ഒരാഴ്ച വിവിധ രാജ്യങ്ങളിലും സ്ഥാപനങ്ങളിലും നടന്നുവരുന്ന ക്യാമ്പയിൻ പരിപാടികൾ നാളെ സമാപിക്കും. അതിന്റെ ഭാഗമായി നടത്തുന്ന അറബി ഗ്രന്ഥ രചയിതാക്കളുടെ സംഗമം ഇന്ന് രണ്ടത്താണി ജാമിഅ നുസ്റത്തിൽ നടക്കും.
ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന നദ്‌വത്തുൽ മുഅല്ലിഫീൻ ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയുടെ അധ്യക്ഷതയിൽ അലി ബാഖവി രണ്ടത്താണി ഉദ്ഘാടനം ചെയ്യും. ജാമിഅ ഇഹ്്യാ ഉസ്സുന്ന മുദർരിസ് സയ്യിദ് ഹസൻ സിബ്ത് വിഷയമവതരിപ്പിക്കും.
അബ്ദുല്ല അഹ്്മദ് അഹ്സനി ചെങ്ങാനി, ഡോ. ഫൈസൽ അഹ്്സനി രണ്ടത്താണി, ഡോ. ശാഫി അസ്ഹരി ചർച്ചക്ക് നേതൃത്വം നൽകും.
അബൂബക്കർ ശർവാനി, ഡോ. അമീൻ ഹസൻ, അബ്ദുൽ ജലീൽ അസ്ഹരി, തറയിട്ടാൽ ഹസൻ സഖാഫി, ശുക്കൂർ അഹ്സനി പ്രസംഗിക്കും.



source https://www.sirajlive.com/world-arabic-language-day-tomorrow-gathering-of-arabic-writers-in-the-alif-language-today.html

Post a Comment

Previous Post Next Post