വിശാഖപട്ടണം | സി ഐ ടി യുവിന്റെ പുതിയ അഖിലേന്ത്യാ പ്രസിഡന്റായി സുദീപ് ദത്തയെയും ജനറല്‍ സെക്രട്ടറിയായി എളമരം കരീമിനെയും തിരഞ്ഞെടുത്തു. വിശാഖപ്പട്ടണത്ത് നടന്ന പതിനെട്ടാം സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
നിലവില്‍ സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് എളമരം കരീം. ഇത് രണ്ടാം തവണയാണ് ഒരു മലയാളി സി ഐ ടി യുവിന്റെ അഖിലേന്ത്യാതലത്തിലെ പ്രധാന ഭാരവാഹിയാകുന്നത്. 1991 മുതല്‍ 2000 വരെ ഇ ബാലാനന്ദന്‍ സംഘടനയുടെ പ്രസിഡന്റായിരുന്നു. അതേസമയം, ജനറല്‍ സെക്രട്ടറി പദത്തിലേക്ക് എത്തുന്ന ആദ്യ മലയാളി കൂടിയാണ് എളമരം കരീം.
13 വൈസ് പ്രസിഡന്റുമാരെയും 23 സെക്രട്ടറിമാരെയും സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. തപന്‍ സെന്‍, കെ ഹേമലത, ടി പി രാമകൃഷ്ണന്‍, ഇ സൗന്ദര്‍രാജന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, അനാദി സാഹു, പി നന്ദകുമാര്‍, ഡി എല്‍ കാരാട്, മാലതി ചിത്തിബാബു, കെ ചന്ദ്രന്‍പിള്ള, ബിഷ്ണു മഹാന്തി, ചുക്ക് രാമുലു, ജി ബേബിറാണി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
എസ് ദേവ്റോയ്, കശ്മീര്‍ സിങ് താക്കൂര്‍, ജി സുകുമാരന്‍, ഡി ഡി രാമാനന്ദന്‍, എ ആര്‍ സിന്ധു, എസ് വരലക്ഷ്മി, മീനാക്ഷി സുന്ദരം, ഉഷ റാണി, മധുമിത ബന്ദോപാധ്യായ, ആര്‍ കരുമലായന്‍, തപന്‍ ശര്‍മ, പ്രമോദ് പ്രധാന്‍, കെ എന്‍ ഉമേഷ്, നരസിംഹ റാവു, ദീപ കെ രാജന്‍, ലളിത് മോഹന്‍ മിശ്ര, പലാദുഗു ഭാസ്‌കര്‍, കെ എന്‍ ഗോപിനാഥ്, സിയ ഉല്‍ ആലം, എസ് കണ്ണന്‍, ശങ്കര്‍ ദത്ത, ജിബിന്‍ സാഹ, സുരേഖ എന്നിവരാണ് സെക്രട്ടറിമാര്‍. എ കെ പത്മനാഭന്‍, മണിക് ദേ, എ വി നാഗേശ്വര റാവു എന്നിവര്‍ സ്ഥിരം ക്ഷണിതാക്കളാണ്.
source https://www.sirajlive.com/sudeep-dutta-is-the-citu-all-india-president-elamaram-karim-is-the-general-secretary.html
Post a Comment