കടകംപള്ളി സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റെന്ന് പറഞ്ഞില്ല: വി ഡി സതീശന്‍

തിരുവനന്തപുരം | ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോടതിയില്‍ നിലപാട് മാറ്റി. സ്വര്‍ണപ്പാളികള്‍ കടകംപള്ളി മറിച്ചുവിറ്റെന്നോ അതില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് സതീശന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് തുടര്‍വാദത്തിനായി ഈ മാസം 29ലേക്ക് മാറ്റി.

അന്നത്തെ ദേവസ്വം മന്ത്രി എന്ന നിലയില്‍ കാര്യങ്ങള്‍ അറിയാമായിരുന്നു എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഇത് സതീശന്റെ വ്യക്തിപരമായ അഭിപ്രായമല്ല, മറിച്ച് പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാടാണെന്നും അഭിഭാഷകന്‍ വാദിച്ചു. ദേവസ്വം ബോര്‍ഡ് സ്വതന്ത്ര സ്ഥാപനമാണെങ്കിലും അംഗങ്ങളെ നിയോഗിക്കുന്നത് സര്‍ക്കാര്‍ ആയതിനാല്‍ വകുപ്പ് മന്ത്രി എന്ന നിലയില്‍ കടകംപള്ളിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സതീശന്‍ കോടതിയില്‍ വ്യക്തമാക്കി.

തന്റെ ആരോപണം മൂലം കടകംപള്ളിക്ക് എന്ത് മാനനഷ്ടമാണ് ഉണ്ടായതെന്നും എത്രപേര്‍ അദ്ദേഹത്തെ സംശയിച്ചുവെന്നും അതിന് തെളിവ് ഹാജരാക്കാന്‍ പരാതിക്കാരന് സാധിക്കണമെന്നും സതീശന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

 



source https://www.sirajlive.com/i-didn-39-t-say-that-kadakampally-gold-coins-were-sold-vd-satheesan.html

Post a Comment

أحدث أقدم