പാലക്കാട് | ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ. പാലക്കാട് മുടപ്പല്ലൂരില്‍ രാത്രി പെരുവഴിയിലായ സ്വാമിനാഥനേയും കുടുംബത്തേയുമാണ് ഡി വൈ എഫ് ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീടിനകത്ത് കയറ്റിയത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി വന്നത്. ഇന്നലെ ഉച്ചയോടെയാണ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. കുടുംബം പെരുവഴിയിലായതറിഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ എത്തി സീല്‍ ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റുകയായിരുന്നു. കുടുംബത്തിന് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഡി വൈ എഫ് ഐ പ്രാദേശിക നേതൃത്വം അറിയിച്ചു.
source https://www.sirajlive.com/dyfi-breaks-the-lock-of-a-bank-forfeited-house-and-lets-the-family-inside.html
إرسال تعليق