തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം |  ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ലോറിക്കടിയില്‍പ്പെട്ട ബൈക്കുയാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. വണ്ടിത്തട എസിഇ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും പാച്ചല്ലൂര്‍ മുനവര്‍ സ്‌കൂളിന് സമീപം മുഹമ്മദ് അഷറഫിന്റേയും സുമയ്യയുടെയും മകന്‍ ആരിഫ് മുഹമ്മദ് (21) ആണ് മരിച്ചത്.

മണക്കാട് അമ്പലത്തറ റോഡില്‍ കമലേശ്വരം ആമിന എന്റര്‍പ്രൈസിന് മുന്നില്‍ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സഹോദരങ്ങള്‍: റിസ്വാന്‍, അഫ്‌സല്‍

 



source https://www.sirajlive.com/engineering-student-dies-in-bike-accident-in-thiruvananthapuram.html

Post a Comment

Previous Post Next Post