ചര്‍ച്ചക്കു തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചതായി ഒമാന്‍ വിദേശ കാര്യമന്ത്രി

മസ്‌കറ്റ് | മധ്യപൂര്‍വ്വേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. നേരത്തെ അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകളില്‍ ഒമാന്‍ മധ്യസ്ഥരായിരുന്നു.സംഘര്‍ഷം ലഘൂകരിക്കുന്നതിനു ചര്‍ച്ചക്കു തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചതായി ഒമാന്‍ വിദേശ കാര്യമന്ത്രി അറിയിച്ചു.

ഇറാന്റെ പുതിയ നേതൃത്വം തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് താന്‍ സമ്മതിച്ചിട്ടുണ്ടെന്നും യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അവകാശപ്പെട്ടു. തുര്‍ക്കിഷ് മാധ്യമമായ ടുഡേ തുര്‍ക്കിയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. ഇറാന്‍ ഇക്കാര്യം നേരത്തെ ചെയ്യണമായിരുന്നുവെന്നും ട്രംപ് പറയുന്നു.

 



source https://www.sirajlive.com/oman-39-s-foreign-minister-says-iran-has-expressed-readiness-for-talks.html

Post a Comment

Previous Post Next Post