ന്യൂഡല്‍ഹി | വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 22കാരനായ യുവാവ് വെടിയേറ്റു മരിച്ചു. മോജ്പുര്‍ നിവാസിയായ അമാനുല്ല ഖുറേശിയാണ് കൊല്ലപ്പെട്ടത്. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഖുറേശിയെ കേശവ് ചൗകിന് സമീപത്തു വച്ച് അക്രമികള്‍ തടഞ്ഞുനിര്‍ത്തുകയും വെടിയുതിര്‍ത്ത ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
സംഭവത്തില്‍ പോലീസ്, ഭാരതീയ നിയമ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ആയുധ നിയമത്തിന്റെ അടിസ്ഥാനത്തിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
source https://www.sirajlive.com/22-year-old-shot-dead-by-unidentified-assailants-in-delhi.html
Post a Comment