കോട്ടയം|കോട്ടയം തിരുനക്കര ബസ്റ്റാൻഡിൽ യാത്രക്കാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി അപകടം. സംസ്ഥാന ഹാൻഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരിയായ കോട്ടയം നട്ടാശ്ശേരി ഞള്ളക്കാട്ടു വീട്ടിൽ റോസ് സി.ഡി യാണ് അപകടത്തിൽപെട്ടത്. സ്റ്റാൻഡിൽ വന്നിറങ്ങിയ അതേ ബസിന് മുന്നിലൂടെ റോസ് നടക്കവേയാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം. അപകടത്തിൻ്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്
ഇറഞ്ഞാൽ – തിരുവഞ്ചൂർ റൂട്ടിലോടുന്ന ഈ സ്വകാര്യ ബസിലാണ് സ്ഥിരമായി റോസ് കോട്ടയത്ത് ജോലിസ്ഥലത്തേക്ക് എത്തുന്നത്. തിരുനക്കര സ്റ്റാൻഡിലെ ബസ് ബേയിൽ നിർത്തിയപ്പോൾ റോസ് ഇതിൽ നിന്നിറങ്ങി ബസിൻ്റെ ഇടതു വശം ചേർന്ന് മറികടക്കുമ്പോൾ യാത്രക്കാരി മുന്നിലുള്ളത് അറിയാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുത്തപ്പോൾ അതിനടിയിൽ പെടുകയായിരുന്നു. ഇടതു വശത്തെ ചക്രമാണ് റോസിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.
ശബ്‌ദം കേട്ട ഉടൻ തന്നെ യാത്രക്കാരും, പോലീസും ചേർന്ന് ഇവരെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. വയറിനും, മുഖത്തുമാണ് പരുക്കേറ്റിരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നാണ് വിവരം. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Content Highlights:
A woman named Rose C.D. was seriously injured after being run over by a private bus at the Thirunakkara bus stand in Kottayam. The incident occurred as she was walking in front of the same bus she had just disembarked from to reach her workplace at the State Handloom Cooperative Society. She has been admitted to the Kottayam Medical College Hospital with severe injuries to her abdomen and face.
source https://www.sirajlive.com/woman-injured-after-private-bus-runs-over-her-at-thirunakkara-bus-stand-kottayam.html
إرسال تعليق