ടെഹ്‌റാന്‍ | ഇറാനെതിരെ വീണ്ടും അമേരിക്ക കടുത്ത വ്യോമാക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. അമേരിക്കന്‍ സൈനിക ഹെലികോപ്റ്റര്‍ ആക്രമിച്ചതിനുള്ള മറുപടിയായി ഇറാന്റെ സൗത്ത് പാര്‍സിലെ പെട്രോ കെമിക്കല്‍ പ്ലാന്റ് തകര്‍ത്തതായി പെന്റഗണ്‍ അവകാശപ്പെട്ടു. അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി.
ബോംബാക്രമണം നിര്‍ത്തണമെന്ന് ഇറാനിയന്‍ പ്രതിനിധികള്‍ തന്നോട് ആവശ്യപ്പെട്ടതായും ആവശ്യമെങ്കില്‍ ബോംബുകള്‍ ഉപയോഗിച്ചാകും ഇനി ചര്‍ച്ചയെന്നും അമേരിക്ക പ്രതികരിച്ചു. സമാധാന കരാറിലെത്താനുള്ള ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒത്തുതീര്‍പ്പിനായി ഖത്തര്‍ പ്രതിനിധി സംഘവുമായുള്ള ഇറാന്റെ ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിനിടെയാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഇന്നലെ ഇറാനിലെ രണ്ട് ജലസംഭരണികള്‍ അമേരിക്ക ആക്രമിച്ചിരുന്നു
ബലപ്രയോഗത്തിലൂടെ കരാറില്‍ എത്തിച്ചേരാനാവില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി പറഞ്ഞു.
ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. അതേസമയം കടലിടുക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് കപ്പലുകള്‍ ആക്രമിച്ചെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. അമേരിക്കയുടെ ഭീഷണികള്‍ക്ക് എതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു.ഇറാന്റെ ഊര്‍ജ്ജ മേഖല ലക്ഷ്യമിട്ടാണ് പുതിയ ആക്രമണം നടന്നതെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കടലിടുക്ക് പൂര്‍ണ്ണമായും അടച്ചുവെന്ന ഇറാനിയന്‍ സൈനിക നേതൃത്വത്തിന്റെ അവകാശവാദം യു എസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളിക്കളഞ്ഞു.
source https://www.sirajlive.com/peace-efforts-in-the-middle-east-are-set-back-us-launches-another-heavy-airstrike-against-iran.html
Post a Comment