തിരുവനന്തപുരം | കല്ലമ്പലം തോട്ടക്കാട് കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം കാര്‍ യാത്രക്കാരാണ്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍. ചിറക്കര സ്വദേശികളാണ് മരിച്ചതെന്നാണ് കരുതുന്നത്.
വിഷ്ണു എന്നൊരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. കെഎല്‍ 02 ബികെ 9702 എന്ന നമ്പര്‍ കാറാണ് അപകടത്തില്‍പെട്ടത്.
source http://www.sirajlive.com/2021/01/27/466387.html
إرسال تعليق