മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

കൊല്ലം | എരൂരില്‍ മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍ . ഏരൂര്‍ പന്തടിമുകള്‍ തോലൂര്‍ കിഴക്കേവീട്ടില്‍ സാബുവാണ് അയല്‍വാസിയായ സുരേഷ് കുമാറിനെ വെട്ടുകത്തി കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചത്.

ഇന്നലെ രാത്രി എട്ട് മണിക്ക് സുരേഷ് കുമാര്‍ കടയില്‍ പോയി മടങ്ങവേ മദ്യലഹരിയിലായിരുന്ന സാബു സുരേഷ് കുമാറിനെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ സുരേഷ് കുമാറിന്റെ മുഖത്തു കഴുത്തിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

സുരേഷ് കുമാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.



source http://www.sirajlive.com/2021/01/27/466389.html

Post a Comment

أحدث أقدم