ന്യൂഡല്‍ഹി | കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് സംബന്ധിച്ച് ഒരു ചര്‍ച്ചക്കും ഇപ്പോഴില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ആരെന്നത് എം എല്‍ എമാരുടെ താത്പര്യം അറിഞ്ഞു ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ പറഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വീതംവെപ്പ് ഇത്തവണ അനുവദിക്കില്ല. ഗ്രൂപ്പ് കളികള്‍ നിര്‍ത്താന്‍ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 50 ശതമാനം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇക്കാര്യത്തില്‍ അദ്ദേഹത്തിന് തീരുമാനം എടുക്കാമെന്ന് താരിഖ് അന്‍വര്‍ മറുപടി നല്‍കി. അദ്ദേഹം മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു ഡി എഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍കോട് പര്യടനം പൂര്‍ത്തിയാക്കി ഉച്ചക്ക് ശേഷം കണ്ണൂരിലേക്ക് കടക്കും.
source http://www.sirajlive.com/2021/02/01/466931.html
إرسال تعليق