കെ എസ് ആര്‍ ടി സി വിഷയം; ബിജു പ്രഭാകര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയിലെ പ്രശ്‌നം സംബന്ധിച്ച് എം ഡി ബിജു പ്രഭാകര്‍ നടത്തിയ വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എസ് ആര്‍ ടി സിയിലെ പരിഷ്‌ക്കരണ നടപടികല്‍ തുടരാനും എന്നാല്‍ പരസ്യ പ്രസ്താവന ഒന്നും വിഷയത്തില്‍ വേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

കെ എസ് ആര്‍ ടി സിയില്‍ കൊണ്ടുവരുന്ന പരിഷ്‌കരണ നടപടികള്‍ക്ക് ഒരു വിഭാഗം തൊഴിലാളികള്‍ തുരങ്കം വെക്കുന്നുവെന്നും തട്ടിപ്പും വെട്ടിപ്പും നടത്തുന്നുവെന്നുമാണ്ബിജു പ്രഭാകര്‍ ആരോപിച്ചത്.ഇതിന് പിന്നാലെ തൊഴിലാളികളുമായി നടത്തിയ ഫെയ്‌സ്ബുക്ക് ലൈവിലും അദ്ദേഹം സമാനമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ബിജു പ്രഭാകറിനെ ഓഫീസിലേക്ക് വിളിപ്പിച്ച് വിവാദ പ്രസ്താവനകള്‍ ഒവിവാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കെ എസ് ആര്‍ ടി സിയിലെ ശുദ്ധീകരണ പ്രക്രിയയില്‍ ബിജു പ്രഭാകറിന് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

 



source http://www.sirajlive.com/2021/01/18/465171.html

Post a Comment

Previous Post Next Post