മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂര്‍ ബ്രാഞ്ചില്‍ തോക്ക് ചൂണ്ടി വന്‍ കവച്ച

ചെന്നൈ | മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂര്‍ ബ്രാഞ്ചില്‍ തോക്ക് ചൂണ്ടി വന്‍ കവര്‍ച്ച. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി സ്ഥാപനത്തില്‍ നിന്ന് ഏഴ് കോടിയോളം രൂപയുടെ സ്വര്‍ണം കവര്‍ന്നു. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.

ജീവനക്കാര്‍ ഓഫീസില്‍ എത്തി അധികം വൈകും മുമ്പ് തന്നെ കൊള്ളസംഘം സ്ഥാപനത്തില്‍ കയറുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.



source http://www.sirajlive.com/2021/01/22/465851.html

Post a Comment

Previous Post Next Post