കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആതിരയുടെ ഭര്‍തൃമാതാവും ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം | തിരുവനന്തപുരത്തെ കല്ലമ്പലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവും മരിച്ച നിലയില്‍. സുനിത ഭവനില്‍ ശ്യാമളയെയാണ് വീടിന് സമീപത്തെ കോഴി ഫാമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ 15നാണ് ആതിരയെ കഴുത്തും കൈഞരമ്പും മുറിച്ച് മരിച്ച നിലയില്‍ കണ്ടത്. ആതിരയുടെ വിവാഹം കഴിഞ്ഞ ഒന്നര മാസം മാത്രം ആയപ്പോഴാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വര്‍ക്കല മുത്തന സ്വദേശി ശരത്താണ് ആതിയുടെ ഭര്‍ത്താവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആതിരയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.



source http://www.sirajlive.com/2021/01/26/466312.html

Post a Comment

Previous Post Next Post