സ്ഥാനാര്‍ഥി നിര്‍ണയം: യുഡിഎഫ്, കോണ്‍ഗ്രസ് യോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം | സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നിര്‍ണായക യോഗങ്ങള്‍ ഇന്ന് കൊച്ചിയില്‍ ചേരും. യുഡിഎഫ് രണ്ടാംഘട്ട സീറ്റുവിഭജന ചര്‍ച്ചയും ഇന്ന് നടക്കും. എഐസിസി നിയോഗിച്ച സംസ്ഥാന തിരഞ്ഞെടുപ്പു സമിതിയുടെ ആദ്യ യോഗം രാത്രി ഒന്‍പതിന് കൊച്ചിയില്‍ ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തേ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമിതി ചേരുന്നത്. വിജയസാധ്യത മാത്രം മുന്‍നിര്‍ത്തിയാകണം സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതെന്ന് കോണ്‍ഗ്രസിലെ പൊതുധാരണ. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പരിഗണന നല്‍കണമെന്ന എഐസിസി നിര്‍ദേശവും മുന്നിലുണ്ട്.

തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് മുന്‍പ് യുഡിഎഫ് സീറ്റു വിഭജനത്തിന്റെ രണ്ടാംഘട്ട ചര്‍ച്ചകളും നടക്കും. മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളോട് ചര്‍ച്ചക്കെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തു ദിവസത്തിനകം സീറ്റു വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.



source http://www.sirajlive.com/2021/02/11/468335.html

Post a Comment

Previous Post Next Post