മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിച്ച് ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം |  മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശി ഉപേക്ഷിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിന്‍വാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്ഥാനമാകെ ബിജെപി സിപിഎം ബന്ധം രൂപപ്പെട്ടിരിക്കുകയാണ്. ഇരുവരുടേയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണ്. ബിജെപി സിപിഎം അന്തര്‍ധാര കൂടുതല്‍ ശക്തിപ്പെടുന്നു. ഇരുകൂട്ടരുടെയും നീക്കങ്ങളൊന്നും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ക്ക് യുഡിഎഫ് വിശ്വാസം വര്‍ധിച്ചുവരികയാണ്- ചെന്നിത്തല പറഞ്ഞു.



source http://www.sirajlive.com/2021/02/18/469183.html

Post a Comment

Previous Post Next Post