ഇംഎംസിസി സംഘത്തെ കണ്ടിരുന്നു; ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തില്ല: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം | ഫിഷറീസ് നയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് കണ്ടിരുന്നുവെങ്കിലും എന്താണ് അവരുമായി സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ല. ഇഎംസിസി സംഘത്തെ കണ്ടതിലല്ല, നയത്തില്‍ വ്യതിചലിക്കില്ലെന്നതിലാണ് കാര്യമെന്നും മന്ത്രി പറഞ്ഞു.

എന്തു നുണയും വിളിച്ചു പറയാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമം. അദ്ദേഹം ഇതു തിരുത്താന്‍ തയാറാകണം. ചെന്നിത്തല ഉത്തരവാദിത്വത്തോടെ വേണം ആരോപണം ഉന്നയിക്കാനെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ കൊല്ലത്തെ സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള ആളെ പറ്റിക്കലാണ് ഇവിടെ നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ അസൂയപൂണ്ടവരാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.



source http://www.sirajlive.com/2021/02/20/469475.html

Post a Comment

أحدث أقدم