ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ്

മുംബൈ  | ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആമിര്‍ ഖാന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നടി കിയാര അദ്വാനി ആമിര്‍ ഖാനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ പരിശോധനക്ക് വിധേയനായ സംവിധായകന്‍ അനീസ് ബസ്മിക്കു കൊവിഡ് നെഗറ്റീവായിരുന്നു.



source http://www.sirajlive.com/2021/03/24/473040.html

Post a Comment

Previous Post Next Post