കോഴിക്കോട് | വടകരയില്‍ അക്കൗണ്ട് ഉടമകള്‍ അറിയാതെ എടിഎമ്മില്‍നിന്നും പണം തട്ടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വില്യാപ്പള്ളി സ്വദേശി ജുബൈര്‍, കായക്കൊടി സ്വദേശി ഷിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.
നാലരക്ഷത്തിലധികം രൂപയാണ് വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇരുവരും തട്ടിയെടുത്തത്. എടിഎം കാര്‍ഡുകളിലെ ചിപ്പുകളിലെ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ഈ വിവരങ്ങള്‍ ഉത്തരേന്ത്യയിലെ ഒരു സംഘത്തിന് അയച്ചുകൊടുത്താണ് പ്രതികള്‍ വ്യാജ എടിഎം കാര്‍ഡുകളുണ്ടാക്കിയത്.
ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് വിവിധ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. ബിടെക് ബിരുദധാരികളായ പ്രതികള്‍ വടകരയില്‍ നടത്തിയിരുന്ന സ്വകാര്യ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
source http://www.sirajlive.com/2021/04/01/473834.html
Post a Comment