തിരുവനന്തപുരം | തിരഞ്ഞെടുപ്പ് കാലത്ത് ഇ ഡിയെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇഡിയെ ഉപയോഗിച്ച് ഏറ്റുമുട്ടാനാണ് കേന്ദ്ര നീക്കമെങ്കില്‍ പേടിച്ച് പിന്‍മാറില്ല. ജനങ്ങളെ അണിനിരത്തി നേരിടും. കിഫ്ബിക്കെതിരായ നീക്കത്തിലൂടെ കേരള വികസനം തടയാനുള്ള നീക്കം ചെറുത്ത് തോല്‍പ്പിക്കുമെന്നും ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കിഫ്ബിക്കെതിരായ ഇപ്പോഴത്തെ അന്വേഷണം തിരഞ്ഞെടുപ്പ് മുന്നില്‍ണ്ടാണ്. കിഫ്ബിക്കെതിരെ ഒരു ചുക്കും ചെയ്യാന്‍ ഇ ഡിക്കാവില്ല. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു. ഇ ഡി ഉദ്യോഗസ്ഥരെ കേന്ദ്രധനമന്ത്രി രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ്. കിഫ്ബി എന്ത് സ്ഥാപനമാണെന്ന് അറിയാത്തവരാണ് ഇ ഡി ഉദ്യോഗസ്ഥര്‍. രാജസ്ഥാനിലെ ബി ജെ പി നേതാവിന്റെ മകനാണ് കിഫ്ബിക്കെതിരെ അന്വേഷണം നടത്തുന്നത്. കേന്ദ്രം പറയുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കോമാളിക്കൂട്ടമായി ഇ ഡി ഉദ്യോഗസ്ഥര്‍ മാറി. കേരളത്തിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അറിയാം. ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍പ്പെടുത്തി മനോവീര്യം തകര്‍ക്കാമെന്ന് ആരും കരുതേണ്ട. കോണ്‍ഗ്രസല്ല ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത് ഇത്തരക്കാര്‍ ഓര്‍ക്കണം.
കിഫ്ബിക്ക് മസാല ബോണ്ട് നല്‍കാന്‍ അനുമതി നല്‍കിയത് ആര്‍ ബി ഐയാണ്. സി എ ജി എഴുതിവെച്ചത് പമ്പര വിഡ്ഡിത്തമാണ്. കെ പി സി സി സെക്രട്ടറിയുടെ വാദങ്ങളാണ് ഇ ഡി ഏറ്റെടുത്തിരിക്കുന്നത്.
ലൈഫ് മിഷനിലേത് പോലെ കിഫ്ബിയിലും യു ഡി എഫ് നിലപാട് മാറ്റേണ്ടിവരും. കേരളത്തിലെ സ്‌കൂളുകളും ആശുപത്രികളും വികസിപ്പിച്ചതാണോ കിഫ്ബി ചെയ്ത കുറ്റം. വടക്കേ ഇന്ത്യയില്‍ ഇ ഡിയെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന കളി കേരളത്തില്‍ വേണ്ട്. തിരഞ്ഞെടുപ്പിന് മുട്ടാനാണ് ഭാവമെങ്കില്‍ കേരളം തയ്യാറാണ്. കേന്ദ്രത്തിന് മുന്നില്‍ ഒരിഞ്ച്‌പോലും തല കുനിക്കില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/03/03/470817.html
Post a Comment