ബെംഗളൂരു | കർണാടക ജലവിഭവ മന്ത്രി രമേശ് ജാർക്കിഹോളി രാജി വെച്ചു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചുവെന്ന് 25കാരിയാണ് പരാതി നൽകിയത്. പീഡന ദൃശ്യങ്ങൾ പരസ്യമായതിനെ തുടർന്നാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് മുന്നിൽ രമേശ് രാജി സമർപ്പിച്ചത്.
നിരപരാധിയാണെന്നും രാജിവെക്കുന്നത് ധാർമികതയുടെ പുറത്താണെന്നും രാജിക്കത്തിൽ പറയുന്നു. പീഡന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുവതിക്കുവേണ്ടി ബംഗളൂരുവിലെ ആക്ടിവിസ്റ്റ് ദിനേശ് കല്ലഹള്ളി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ കമൽ പന്തിന് പരാതി നൽകി.
കോൺഗ്രസ്-ജെ ഡി എസ് സഖ്യസർക്കാറിനെ താഴെയിറക്കാൻ വിമത നീക്കത്തിന് നേതൃത്വം നൽകിയ നേതാവാണ് രമേശ് ജാർക്കിഹോളി.
source http://www.sirajlive.com/2021/03/03/470821.html
Post a Comment