കണ്ണൂര്‍ | അഴീക്കോട് മണ്ഡലത്തില്‍ നിന്ന് മൂന്നാമതും ജനവിധി തേടാന്‍ താത്പര്യമില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച് കെ എം ഷാജി. ഒന്നെങ്കില്‍ അഴീക്കോടും കോണ്‍ഗ്രസ് മത്സരിക്കുന്ന കണ്ണൂരും തമ്മില്‍വെച്ച് മാറണം. ഇല്ലെങ്കില്‍ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണ്. ഇത് രണ്ടുമല്ലാതെ മറ്റൊരു മണ്ഡലത്തിലേക്കുമില്ല. കണ്ണൂരോ, കാസര്‍കോടെ ലഭിച്ചില്ലെങ്കില്‍ ഇത്തവണ മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കാനും തയ്യാറാണെന്ന് ഷാജി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഷാജിക്കെതിരെ അന്വേഷണം നടക്കുകയാണ്. മണ്ഡലത്തില്‍ നിന്ന് ഇത്തവണ പാര്‍ട്ടിക്കുള്ളിലും ചില എതിര്‍പ്പുകള്‍ ഷാജിക്കെതിരെയുണ്ട്. ജില്ലയില്‍ നിന്നുള്ള ഒരു പ്രമുഖ യുവനേതാവിനെയാണ് സി പി എം ഇത്തവണ അഴീക്കോട് മത്സരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തവണ അഴീക്കോട് മത്സരിക്കുന്നത് സുരക്ഷിതമല്ലെന്ന തിരിച്ചറിവാണ് മണ്ഡലം മാറാന്‍ ഷാജിയെ പ്രേരിപ്പിക്കുന്നതെന്നാണ് അടുപ്പക്കാര്‍ പറയുന്നത്.
അഴീക്കോട് ഷാജിക്ക് മാത്രമാണ് വിജയ സാധ്യതയുള്ളതെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ടോയെന്ന് കഴിഞ്ഞ ദിവസം ഒരു മലയാളം ചാനല്‍ ഷാജിയോട് ചോദിച്ചിരുന്നു. ഇത് ഏത് തരത്തിലുള്ള പാരയാണെന്ന് അറിയില്ലെന്നായിരുന്നു ഷാജിയുടെ മറുടി. അഴീക്കോട് യു ഡി എഫിലെ ആര്‍ക്കും വിജയ സാധ്യതയുണ്ടെന്നും ഷാജി പറഞ്ഞിരുന്നു.
കണ്ണൂരിന് പുറമെ നേരത്തെ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി തുടങ്ങിയ മണ്ഡലങ്ങളിലേതെങ്കിലും ഒന്ന് നേടിയെടുക്കാന്‍ ഷാജി ശ്രമിച്ചിരുന്നു. എന്നാല്‍ പ്രാദേശികമായി ഉയര്‍ന്ന ശക്തമായ എതിര്‍പ്പിനാണ് ശ്രമങ്ങളെല്ലാം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് അഴീക്കോട് തന്നെ മത്സരിക്കാമെന്ന ഒരു മാനസികാവസ്ഥയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി അഴീക്കോട് മത്സരിക്കാന്‍ ഇല്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരിക്കുയാണെന്നാണ് റിപ്പോര്‍ട്ട്.
source http://www.sirajlive.com/2021/03/02/470686.html
إرسال تعليق