ദുബൈ ഇന്റർ സിറ്റി ബസ്: ചില റൂട്ടുകൾ താത്കാലികമായി നിർത്തി; പത്ത് മുതൽ റൂട്ടുകൾ പുനഃക്രമീകരിക്കും

ദുബൈ | ചില ഇന്റർസിറ്റി ബസ് റൂട്ടുകൾ താത്കാലികമായി നിർത്തിയതായി ആർ ടി എ അറിയിച്ചു. 11 ലൈനുകളാണ് താത്കാലികമായി ഒഴിവാക്കിയത്. അതേസമയം, മാർച്ച് പത്ത് മുതൽ ദുബൈയിൽ നിരവധി പുതിയ ബസ് ലൈനുകൾ അവതരിപ്പിക്കും.

ഏഴ് ഇന്റർസിറ്റി ബസുകൾ പൂർണമായും പ്രവർത്തിക്കുന്നുണ്ട്. ദുബൈ, ഷാർജ, അജ്മാൻ, ഹത്ത എന്നിവക്കിടയിൽ ഇ303, 306, ഇ307, ഇ307എ, ഇ400, ഇ411, ഇ16 എന്നീ റൂട്ടുകളാണ് പ്രവർത്തിക്കുന്നത്. പുലർച്ചെ അഞ്ച് മുതൽ രാത്രി ഒന്ന് വരെയാണിത്. ലൈൻ ഇ16 -ദുബൈ സബ്ക ബസ് സ്റ്റേഷനും ഹത്ത ബസ് സ്റ്റേഷനും ഇടയിലാണ്. ഇ303 ലൈൻ യൂണിയൻ സ്‌ക്വയർ മെട്രോ സ്റ്റേഷനെയും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ലൈൻ ഇ306, ഷാർജയിലെ അൽ ഗുബയ ബസ് സ്റ്റേഷനെയും അൽ ജുബൈൽ ബസ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്നു.

ഇ307 ലൈൻ ദേര സിറ്റി സെന്റർ ബസ് സ്റ്റേഷനും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനും ഇടയിൽ. ഇ307എ ലൈൻ അബു ഹൈൽ മെട്രോ സ്റ്റേഷനും അൽ ജുബൈൽ ബസ് സ്റ്റേഷനും ഇടയിൽ യാത്രക്കാരെ എത്തിക്കുന്നതിന് പ്രവർത്തിക്കുന്നു. ലൈൻ ഇ400 ദുബൈ യൂനിയൻ സ്‌ക്വയർ മെട്രോ സ്റ്റേഷനെയും അജ്മാൻ ബസ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്നു, ഇ 411 ബസ് ലൈൻ ഇത്തിസലാത്ത് മെട്രോ സ്റ്റേഷനും അജ്മാൻ ബസ് സ്റ്റേഷനും ഇടയിലാണ്. 2021 മാർച്ച് പത്ത് മുതൽ നിരവധി ബസ് ലൈനുകൾ അവതരിപ്പിക്കുകയും റീറൂട്ട് ചെയ്യുകയും റദ്ദാക്കുകയും ചെയ്യുമെന്ന് ആർ ടി എ അറിയിച്ചു.

പുതിയ റൂട്ടുകൾ
റൂട്ട് 5: അബു ഹൈൽ മെട്രോ സ്റ്റേഷൻ മുതൽ യൂനി യൻ സ്‌ക്വയർ ബസ് സ്റ്റേഷൻ വരെ
റൂട്ട് 6: അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ദുബൈ ഹെൽത് കെയർ സിറ്റി വരെ.
മുമ്പ് ലാംസി പ്ലാസയിൽ അവസാനിച്ച റൂട്ട് 28 പുതുതായി തുറന്ന ഊദ് മെത്ത ബസ് സ്റ്റേഷനിൽ അവസാനിക്കും.
റോഡ് ശൃംഖലയിലെ തടസ്സങ്ങൾ കാരണം മിർദിഫ് സിറ്റി സെന്ററിലേക്കുള്ള യാത്രാ ദിശയിൽ 367 റൂട്ട് മിർദിഫ് ഏരിയയ്ക്കുള്ളിൽ മാത്രം.
മുമ്പ് ലാംസി പ്ലാസയിൽ അവസാനിപ്പിച്ച റൂട്ട് സി 18 പുതുതായി തുറന്ന ഊദ് മേത്ത ബസ് സ്റ്റേഷൻ വരെ വ്യാപിപ്പിക്കും.
റോഡ് ശൃംഖലയിലെ തടസ്സങ്ങൾ കാരണം മിർദിഫ് സിറ്റി സെന്ററിലേക്കുള്ള യാത്രാ ദിശയിൽ മിർദിഫ് ഏരിയയ്ക്കുള്ളിൽ റൂട്ട് എഫ് 10 തിരിച്ചുവിട്ടു.
റൂട്ട് എഫ് 70 പുതുതായി തുറന്ന ഊദ് മേത്ത ബസ് സ്റ്റേഷൻ വരെ നീട്ടി.
മുമ്പ് ഗോൾഡ് സൂഖ് ബസ് സ്റ്റേഷനിൽ അവസാനിക്കുന്ന റൂട്ട് എക്‌സ് 23 തിരക്കുള്ള സമയങ്ങളിൽ അൽ ഗുബൈബ ബസ് സ്റ്റേഷനിലും അല്ലാത്തപ്പോള്‍ ഊദ് മേത്ത ബസ് സ്റ്റേഷനിലും അവസാനിക്കും.



source http://www.sirajlive.com/2021/03/02/470722.html

Post a Comment

Previous Post Next Post