
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ഇന്നലെ ഉപാധികളോട് ജാമ്യം ലഭിച്ചിരുന്നു. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചത്. കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതോടെ സന്ദീപ് നായരടക്കം അഞ്ച് പേര്‍ മാപ്പ് സാക്ഷികളായി.
സന്ദീപിന് പുറമെ മുഹമ്മദ് അന്‍വര്‍, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ അടക്കമുള്ള പ്രതികളും മാപ്പ് സാക്ഷിയാകും. അതേ സമയം കസ്റ്റംസ് കേസില്‍ കോഫെ പോസ ചുമത്തിയതിനാല്‍ സന്ദീപ് നായര്‍ക്ക് പുറത്തിറങ്ങാനായിട്ടില്ല.
source http://www.sirajlive.com/2021/03/31/473778.html
إرسال تعليق