പാലക്കാട് | ഒറ്റപ്പാലത്തെ യു ഡി എഫ് സ്ഥാനാർഥിയുടെ മാതാപിതാക്കൾക്ക് ഇരട്ട വോട്ടെന്ന് എൽ ഡി എഫ്. യൂത്ത് കോൺഗ്രസ് നേതാവ് ഡോ. പി സരിൻ ആണ് ഒറ്റപ്പാലത്തെ യു ഡി എഫ് സ്ഥാനാർഥി. സ്ഥാനാർഥിയുടെ മാതാപിതാക്കൾക്ക് ഒറ്റപ്പാലം, ചേലക്കര മണ്ഡലങ്ങളിലായി വോട്ടുണ്ടെന്ന് എൽ ഡി എഫ് തെളിവുസഹിതം വ്യക്തമാക്കി.
ചാനൽ സ്റ്റുഡിയോകളിൽ കയറിയിരുന്ന് ഇടതുപക്ഷത്തെ ഒന്നാകെ മര്യാദ പഠിപ്പിക്കാൻ ശ്രമിക്കാറുള്ള കോൺഗ്രസ് ബുദ്ധിജീവിയായ ഒറ്റപ്പാലത്തെ യു ഡി എഫ് സ്ഥാനാർഥി, രണ്ട് മണ്ഡലങ്ങളിൽ മാതാപിതാക്കളുടെ വോട്ട് ചേർത്തത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് എൽ ഡി എഫ് ആവശ്യപ്പെട്ടു.
source http://www.sirajlive.com/2021/03/30/473674.html
Post a Comment