തമിഴ് നടന്‍ വിവേക് അന്തരിച്ചു

ചെന്നൈ |  പ്രശസ്ത തമിഴ് നടന്‍ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേകിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെയാണ് അന്ത്യം. നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പത്മശ്രീ ലഭിച്ചിരുന്നു



source http://www.sirajlive.com/2021/04/17/475655.html

Post a Comment

Previous Post Next Post