മാലിന്യമുണ്ടാക്കുന്നവരില്‍നിന്നും യൂസര്‍ ഫീ ഈടാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം| ദേശീയ ഹരിത ട്രിബ്യൂണലിന്റെ കര്‍ശന നിര്‍ദേശത്തിന് പിറകെ മാലിന്യനിയന്ത്രണത്തിന് പുതിയ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് മാലിന്യമുണ്ടാക്കുന്നവരില്‍ നിന്ന് പ്രതിമാസം യൂസര്‍ഫീ ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. മാലിന്യം ഉപയോഗിച്ച് ഭൂമി നികത്താന്‍ അനുവദിക്കില്ല. പൊതു നിരത്തുകളില്‍ മാലിന്യം കത്തിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഖരമാലിന്യ നിര്‍മാര്‍ജ്ജനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ 2016 ലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

എല്ലാ പഞ്ചായത്തുകളും നഗരസഭകളും മാലിന്യ സംസ്‌കാരണത്തിന് പദ്ധതി തയാറാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മാലിന്യം ശേഖരിക്കുന്നവര്‍ക്കും ഈ രംഗത്തെ അസംഘടിത മേഖലയിലുള്ളവരേയും രജിസ്റ്റര്‍ ചെയ്യുകയും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും വേണം. പൊതുനിരത്തില്‍ മാലിന്യം കത്തിക്കാന്‍ അനുവദിക്കരുത്. മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നവരില്‍ നിന്ന് പ്രതിമാസം യൂസര്‍ഫീ ഈടാക്കണം. കാലപ്പഴക്കമുള്ള മാലിന്യകൂമ്പാരങ്ങളില്‍ ബയോമൈനിംഗ് നടത്തണം. കെട്ടിട നിര്‍മാണത്തിന്റേയും പൊളിക്കലിന്റേയും ഭാഗമായി വരുന്ന മാലിന്യങ്ങളില്‍ നിന്ന് 20 ശതമാനം വരെ സാധനങ്ങള്‍ സര്‍ക്കാര്‍ നിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.



source http://www.sirajlive.com/2021/04/18/475781.html

Post a Comment

Previous Post Next Post