5ജി കരുത്തോടെ ഓപ്പോ റെനോ 5ഇസഡ് പുറത്തിറക്കി

ന്യൂഡല്‍ഹി | ഓപ്പോ റെനോ 5ഇസഡ് 5ജി സ്മാര്‍ട്ട് ഫോണ്‍ സിംഗപ്പൂരില്‍ ഇറക്കി. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഇറക്കിയ ഓപ്പോ എഫ്19 പ്രോ+ 5ജിക്ക് സമാനമാണ് ഈ ഫോണ്‍. എന്നാല്‍, സിംഗ്ള്‍ സിം, 30വാട്ട് വൂക് ഫ്ലാഷ് ചാര്‍ജ് 4.0 ആണ് പുതിയ ഫോണിന്റെ പ്രധാന സവിശേഷത.

8ജിബി+ 128ജിബി മോഡലിന് 529 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 29,300 രൂപ) ആണ് വില. ലസാഡ, ഷോപ്പീ എന്നീ ഇ- വാണിജ്യ സൈറ്റുകളില്‍ ഫോണ്‍ ലഭിക്കും. ഇതിനൊപ്പം 69 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 3,800 രൂപ) വരുന്ന ട്രൂ വയര്‍ലെസ്സ് സ്റ്റീരിയോ (ടി ഡബ്ല്യു എസ്) ഇയര്‍ബഡും ലഭിക്കും.

പിന്‍വശത്തെ നാല് ക്യാമറകളില്‍ ആദ്യത്തെതിന് 48 മെഗാപിക്‌സല്‍ ആണ് ശേഷി. എട്ട് മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ മാക്രോ ഷൂട്ടര്‍, രണ്ട് മെഗാപിക്‌സല്‍ വീതം പോര്‍ട്രെയ്റ്റ് സെന്‍സര്‍, മാക്രോ ഷൂട്ടര്‍ എന്നിവയാണ് മറ്റ് ക്യാമറകള്‍. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 4,310 എം എ എച്ച് ആണ് ബാറ്ററി.



source http://www.sirajlive.com/2021/04/07/474497.html

Post a Comment

Previous Post Next Post