
സര്‍ക്കാറിനെതിരായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ മുഖവിലക്ക് എടുത്തു. സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവവും യുവസാന്നിധ്യവും വിജയത്തിന്റെ മാറ്റു കൂടാന്‍ കാരണമായി. അവസാന മണിക്കൂറിലെ വോട്ടിംഗില്‍ ഉണ്ടായ മന്ദത ആശങ്ക സൃഷ്ടിക്കുമ്പോഴും എന്‍ എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തുടങ്ങിവെച്ച ശബരിമല ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയാണ് യു ഡി എഫ് നേതാക്കള്‍ പങ്കുവെക്കുന്നത്.
സിറ്റിംഗ് മണ്ഡലങ്ങളില്‍ ചിലത് നഷ്ടമാകുമെന്ന് നേതൃത്വം പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ തവണ നാല് സീറ്റുകളില്‍ ഒതുങ്ങിയ തിരുവനന്തപുരത്തും തുടച്ചു നീക്കപ്പെട്ട കൊല്ലത്തും ഉള്‍പ്പെടെ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുത്ത് നില മെച്ചപ്പെടുത്താന്‍ ആകുമെന്ന് നേതൃത്വം അവകാശപ്പെടുന്നത്.
source http://www.sirajlive.com/2021/04/07/474461.html
Post a Comment