
2020 മെയ് 17നാണ് അസീസ് മരിച്ചത്. സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്ത് വന്നതിന് പിന്നാലെ വീട്ടുകാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. രണ്ടാനമ്മയുടെ ക്രൂരത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ ദിവസമാണ് അസീസ് മരിച്ചതെന്നും പരാതിയുണ്ട്.
പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അസീസ്. ആരോപണ വിധേയനായ സഹോദരന്‍ ഇപ്പോള്‍ വിദേശത്താണ്. അസീസിന്റെ പിതാവ് നാദാപുരത്ത് ടാക്‌സി ഡ്രൈവറാണ്.
source http://www.sirajlive.com/2021/04/03/474012.html
Post a Comment