തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ കസ്റ്റംസിന് നിയമസഭ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസ്. കസ്റ്റംസ് നിയമസഭക്ക് നല്‍കിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റിയി വ്യാഖ്യാനിച്ചു. നിയമസഭക്ക് നല്‍കിയ മറുപടി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നില്‍കി സഭയെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും നോട്ടീസില്‍ പറയുന്നു.
വ്യക്തികളെ വിളിച്ചുവരുത്താനും ശിക്ഷിക്കാനുമുള്ള അധികാരം നിയമസഭക്കുണ്ടെന്നിരിക്കെയാണ് ഇപ്പോള്‍ കുറ്റപ്പെടുത്തി നല്‍കിയിരിക്കുന്ന ഈ നോട്ടീസിന് ഏറെ ഗൗരവമുണ്ട്. അന്വേഷണം സംബന്ധിച്ച് സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നല്‍കിയ മറുപടിയാണ് ഇപ്പോല്‍ നോട്ടീസില്‍ എത്തിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് രാജു എബ്രഹാം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
source http://www.sirajlive.com/2021/04/03/474049.html
Post a Comment