ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. വടക്കന്‍ ബംഗാളിലെ രണ്ടും തെക്കന്‍ ബംഗാളിലെ മൂന്നും ജില്ലകളിലെ 44 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. 373 സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടുന്നത്.

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ബിജെപി എംപിമാരായ ലോക്കറ്റ് ചാറ്റര്‍ജി, നിതിഷ് പ്രമാണിക്, സംസ്ഥാന പ്രതിപക്ഷ നേതാവ് അബ്ദുല്‍ മന്നന്‍, 4 സംസ്ഥാന മന്ത്രിമാര്‍ എന്നിവരുടെ മണ്ഡലങ്ങളും ഉള്‍പ്പെടും.

സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 793 കമ്പനി അര്‍ധ സൈനികരെ വിന്യസിച്ചിട്ടുണ്ട്.



source http://www.sirajlive.com/2021/04/10/474762.html

Post a Comment

Previous Post Next Post