മീററ്റ് | ഉത്തര്‍പ്രദേശിലെ മീററ്റില്‍ ട്യൂഷന് കഴിഞ്ഞ് വരവെ കൂട്ടബലാത്സംഗത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരമനുസരിച്ച് നാലുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇതില്‍ ലഖാഹന്, വികാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുരണ്ടുപേര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്യൂഷന് ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി കുടുംബാംഗങ്ങളോട് ബലാത്സംഗത്തിനിരയായത് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
source http://www.sirajlive.com/2021/04/03/474025.html
إرسال تعليق